'രക്ഷാബന്ധൻ ആശംസകൾ' മനോഹരമായ വീഡിയോ പങ്ക് വച്ച് ശിൽപ്പ ഷെട്ടി
രക്ഷാബന്ധൻ ദിനത്തിൽ ആരാധകർക്ക് ആശംസകൾ നേർന്ന് ബോളിവുഡ് നടി ശിൽപ ഷെട്ടി സോഷ്യൽ മീഡിയയിൽ എത്തി. തന്റെ മകനും മകളും കളിക്കുന്നതും ആസ്വദിക്കുന്നതും കാണാവുന്ന ഒരു ക്ലിപ്പ് അവർ പോസ്റ്റ് ചെയ്തു.
പോസ്റ്റിന് അടിക്കുറിപ്പായി ശിൽപ്പ എഴുതിയിരിക്കുന്നു- " ബാല്യകാല സ്മരണകൾ നമ്മുടെ സഹോദരങ്ങൾ അവരിൽ സൂക്ഷിക്കുന്നു. നിങ്ങൾക്ക് എത്ര വയസ്സായാലും നിങ്ങളുടെ സന്തോഷകരമായ ദിനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ നിങ്ങളെ സഹായിക്കാൻ ഒരാളുള്ളത് എല്ലായ്പ്പോഴും മനോഹരമാണ്. വിയാൻ-രാജും സമിഷയും ജീവിതത്തിൽ പരസ്പരമുള്ളതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ജീവിതം ആഘോഷിക്കുന്ന എല്ലാവർക്കും രക്ഷാബന്ധൻ ആശംസകൾ"
വ്യവസായിയായ കരൺ കുന്ദ്രയെയാണ് ശിൽപ്പ വിവാഹം കഴിച്ചിരിക്കുന്നത് വിയാൻ, ഷമിഷ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്ക്.
കാലിൽ പൂർണ്ണമായും ബാൻഡേജ് ഇട്ടിരിക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം താരം പങ്ക് വച്ചിരുന്നു. തന്റെ വരാനിരിക്കുന്ന സിനിമയുടെ സെറ്റിൽ വച്ച് തനിക്ക് കാലിന് ഒടിവുണ്ടായെന്നും ആറാഴ്ചയോളം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും എന്നാൽ ശക്തമായി തിരിച്ചുവരുമെന്നുമായിരുന്നു അവർ ആരാധകരെ അറിയിച്ചത്.
https://www.instagram.com/p/ChHcenBl8vW/?utm_source=ig_embed&utm_campaign=embed_video_watch_again